Connect with us

Malappuram

നാട്ടു കലാകാരന്മാര്‍ സംഗമിക്കുന്ന എഴുത്തു മേളകള്‍ ശ്രദ്ധേയമാകുന്നു

Published

|

Last Updated

വേങ്ങര: എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എഴുത്തുമേളകള്‍ നാട്ടുകലാകാരന്മാരുടെ സംഗമ വേദിയാകുന്നു. ഫഌക്‌സ് നിരോധന ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് എസ് വൈ എസിന്റെ നേതൃത്വത്തില്‍ പ്രാകൃത രീതിയില്‍ ചാക്ക് ബോര്‍ഡും തുണിബോര്‍ഡും നിര്‍മിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും നൂറോളം പ്രവര്‍ത്തകരാണ് ഫഌക്‌സിന്റെ കടന്നുകയറ്റം കാരണം നിര്‍ത്തിവെച്ച ബോര്‍ഡെഴുത്തിന് ലഭിച്ച അവസരം ഉപയോഗിക്കുന്നത്. സോണ്‍ തലങ്ങളിലാണ് ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിച്ചു വരുന്നത്.
വേങ്ങര സോണ്‍ എസ് വൈ എസ് കൂരിയാട് പനമ്പുഴക്കല്‍ മഖാം പരിസരത്ത് സംഘടിപ്പിച്ച എഴുത്തുമേള ശ്രദ്ധേയമായി. സയ്യിദ് കെ കെ എസ് ചെറുകോയ തങ്ങള്‍ ആദ്യ ബോര്‍ഡെഴുത്തിന് നേതൃത്വം നല്‍കി ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി സഫീര്‍ബാബു, എന്‍ എച്ച് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പി കെ പ്രദീപ് മേനോന്‍, ഡോ. സയ്യിദ് സാദിഖലി, എസ് എം എ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുഹാജി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം എ അസീസ് തുടങ്ങിയവര്‍ എഴുത്തു മേളയിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബോര്‍ഡെഴുത്തില്‍ പങ്കാളികളായി. മൊയ്തീന്‍ കണ്ണമംഗലം, പി അബ്ദുര്‍റഹ്മാന്‍, ടി മൊയ്തീന്‍കുട്ടി, കെ മുസ്തഫ സഖാഫി, കെ എം ഹസന്‍ സഖാഫി, എ മുജീബ്, പി ശംസുദ്ദീന്‍, കെ ജാബിര്‍, എം ഹസ്സന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest