എറണാകുളം ജില്ലാ സഖാഫി സംഗമവും മര്‍കസ് അലുംനി മീറ്റും നാളെ അശ്അരിയ്യയില്‍

Posted on: December 1, 2014 10:39 pm | Last updated: December 1, 2014 at 10:39 pm

കൊച്ചി: മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന എറണാകുളം ജില്ലാ സഖാഫി സംഗമവും മര്‍കസ് അലുംനി മീറ്റും നാളെ രാവിലെ ഒമ്പത് മണിക്ക് എറണാകുളം ജാമിഅ അശ്അരിയ്യയില്‍ നടക്കും.
സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, മര്‍കസ് ജന. മാനേജര്‍ സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ തുടങ്ങിയ സയ്യിദുമാരും പണ്ഡിതരും ജില്ലാ സംഘടനാ നേതാക്കളും പങ്കെടുക്കും. മര്‍കസ് സമ്മേളനത്തോടനുബന്ധമായതും മറ്റു ഭാവിപ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ടതിനാല്‍ എറണാകുളം ജില്ലയിലെ സ്ഥിരതാമസക്കാരും ജില്ലയില്‍ സേവനം ചെയ്യുന്ന ഇതര ജില്ലക്കാരായ സഖാഫികളും മര്‍കസ് സ്ഥാപനങ്ങളിലെ പൂര്‍വവിദ്യാര്‍ഥികളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് മര്‍കസ് സമ്മേളന എറണാകുളം ജില്ലാ പ്രചാരണ സമിതി ചെയര്‍മാന്‍ പി അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ, ജന. കണ്‍വീനര്‍ എം പി അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി അറിയിച്ചു.