സി എം സെന്റര്‍ സില്‍വര്‍ ജൂബിലി: സ്വാഗത സംഘം രൂപവത്കരിച്ചു

Posted on: December 1, 2014 10:39 pm | Last updated: December 1, 2014 at 10:39 pm

മടവൂര്‍: മടവൂര്‍ സി എം സെന്റര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ വിജയത്തിനായി 1001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളത്. സ്വാഗതസംഘം ചെയര്‍മാനായി സയ്യിദ് അലി ബാഫഖി തങ്ങളെയും ജനറല്‍ കണ്‍വീനറായി മുസ്തഫ സഖാഫി മരഞ്ചാട്ടിയെയും തിരഞ്ഞെടുത്തു. മൊയ്തീന്‍കോയ ഹാജി ആണ് ട്രഷറര്‍. സ്വാഗത സംഘം രൂപവത്കരണ കണ്‍വെന്‍ഷന്‍ വി എം കോയ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അബുസ്സ്വബൂര്‍ ബാഹസന്‍ അവേലം അധ്യക്ഷത വഹിച്ചു. കൊയിലാട്ട് കുഞ്ഞിസീതിക്കോയ തങ്ങള്‍ പ്രസംഗിച്ചു. പീജി തങ്ങള്‍, സി എം മുഹമ്മദ് അബൂബക്കര്‍ സഖാഫി മടവൂര്‍, ശുകൂര്‍ സഖാഫി വെണ്ണക്കോട്, അഡ്വ. മുസ്തഫ സഖാഫി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, ടി കെ മുഹമ്മദ് ദാരിമി, ടി കെ അബ്ദുര്‍റഹിമാന്‍ ബാഖവി പങ്കെടുത്തു.