ഇന്ത്യന്‍ വിനോദ സഞ്ചാരം, ആരോഗ്യം; പ്രദര്‍ശനം നാലിന് തുടങ്ങും

Posted on: December 1, 2014 8:00 pm | Last updated: December 1, 2014 at 8:32 pm

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള ട്രാവല്‍, ഹോസ്പിറ്റാലിറ്റി, വെണ്‍നസ്, ഹെല്‍ത് കെയര്‍, എഡ്യുക്കേഷന്‍ ഫാഷന്‍ രംഗത്തെ പ്രമുഖ സേവന ദാതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ദുബൈയില്‍ റോയല്‍ ഇന്ത്യാ ലക്ഷ്വറി എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ നാല്, അഞ്ച് ദിവസങ്ങളില്‍ ജുമൈറ ബീച്ച് ഹോട്ടലിലാണ് പ്രദര്‍ശനം. 22,000 ചതുരശ്രയടിയില്‍ ഇന്ത്യയില്‍ നിന്നുള്ള 22 ഓളം എക്‌സിബിറ്റേഴ്‌സ് പങ്കെടുക്കും. യു എ ഇയിലെ പ്രമുഖ ലക്ഷ്വറി കണ്‍സള്‍ട്ടന്റായ ഗ്ലോബസ് ഫൂട്ട് പ്രിന്റ്‌സാണ് ഷോയുടെ സംഘാടകര്‍.
ഈ മാസം നാലിന് രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയിലെ വിവിധ രാജകുടുംബങ്ങളില്‍പെട്ട യുവരാജ് സംബാജി പത്രപതി മഹാരാജ്, മഹാരാജ് കുമാര്‍ ലക്ഷ്യരാജ് സിംഗ്, ഫിലിപ്പൈന്‍ സ്ഥാനപതി ഗ്രൈസ് ആര്‍ പ്രിന്‍സെസ്, സീഷെല്‍സ് ലസ് സ്ഥാനപതി ഡിക് പട്രിക് എസ്പരോണ്‍, കൊറിയന്‍ കൗണ്‍സിലര്‍ ജനറല്‍ സിയോണ്‍ ഗുഡ് അഹ്ന്‍, ന്യൂസിലാന്റ് കൗണ്‍സിലര്‍ ജനറല്‍ ക്ലാറ്റന്‍ കിംപ്റ്റന്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെ നടക്കുന്ന ഷോയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.