Connect with us

Kerala

വിവരാവകാശ പ്രകാരം വിവരങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ 'മുട്ടുന്യായം'സിബി മാത്യൂസ്

Published

|

Last Updated

തൃശൂര്‍: വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ “മുട്ടുന്യായങ്ങള്‍” നിരത്തുന്നതു ഗുരുതര കൃത്യവിലോപമെന്നു സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണര്‍ ഡോ. സിബി മാത്യൂസ്. ഫയല്‍ കാണുന്നില്ല, വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല തുടങ്ങിയ വിശദീകരണങ്ങള്‍ നല്‍കുന്നതാണ് വിമര്‍ശത്തിനിടയാക്കിയത്.
മുല്ലക്കരയിലെ മലയിടിക്കലുമായി ബന്ധപ്പെട്ട പരാതികള്‍ മുക്കിയ ഉദ്യോഗസ്ഥരുടെ നടപടിയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു കമ്മിഷണറുടെ പരാമര്‍ശം. വിവരാവകാശ പ്രവര്‍ത്തകന്‍ പി ബി സതീഷ് ജില്ലാ കലക്ടര്‍ മുഖേന ആര്‍ ഡി ഒക്ക് അഞ്ച് മാസം മുമ്പ് പരാതി സമര്‍പ്പിച്ചെങ്കിലും നടപടിയില്ലായിരുന്നു. പരാതിയില്‍മേലുള്ള നടപടി ആവശ്യപ്പെട്ടപ്പോഴാണ് ഫയല്‍ കാണാനില്ലെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് അപ്പീല്‍ സമര്‍പ്പിച്ചപ്പോള്‍ തഹസില്‍ദാരോട് ആവശ്യമായ വിവരം നല്‍കാന്‍ ആര്‍ ഡി ഒ ഉത്തരവിട്ടു. വില്ലേജ് ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നായിരുന്നു തഹസില്‍ദാരുടെ മറുപടി. വില്ലേജ് ഓഫീസറോട് അന്വേഷിച്ചപ്പോള്‍ രണ്ട് വര്‍ഷം മുമ്പ് സമര്‍പ്പിച്ച പരാതിയില്‍ അന്വേഷണം നടത്തിവരുന്നു എന്ന മറുടപടിയാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്നാണു പരാതിക്കാരന്‍ വീവരാവകാശ കമ്മിഷണറെ സമീപിച്ചത്. ഫയല്‍ കാണാനില്ലെന്ന ജൂനിയര്‍ സൂപ്രണ്ടിന്റെയും തഹസില്‍ദാറുടെയും വിശദീകരണം കമ്മിഷന്‍ തള്ളി. 15 ദിവസത്തികം വിവരങ്ങള്‍ നല്‍കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു.

Latest