തെലുങ്കാനയില്‍ കളിപ്പാട്ട നിര്‍മാണ ശാലയില്‍ സ്‌ഫോടനം: രണ്ടു മരണം

Posted on: November 30, 2014 8:37 pm | Last updated: December 1, 2014 at 12:21 am

bomb blastകരിംനഗര്‍: തെലുങ്കാനയിലെ കരിംനഗറില്‍ കളിപ്പാട്ട നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുര്‍ണൂര്‍ ജില്ലക്കാരായ നാഗാര്‍ജുന കുമാര്‍ (27), എം രാമകൃഷ്ണന്‍ (25) എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ എഴ് മണിയോടെയാണ് സംഭവം. പ്ലാസ്റ്റര്‍ ഓഫ് പാരീസിലുള്ള കളിപ്പാട്ടങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.