മമതാ ബാനര്‍ജിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമര്‍ശനം

Posted on: November 30, 2014 8:09 pm | Last updated: December 1, 2014 at 12:21 am

amith sha speechകൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ. കൊല്‍ക്കത്തയിലെ വിക്ടോറിയ ഹാളിന് പുറത്ത് ബി ജെ പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാരദ ചിട്ടി തട്ടിപ്പ് കേസ് പ്രതികളെ മമത സംരക്ഷിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു.

ശാരദ ചിട്ടി തട്ടിപ്പിലെ പണമാണ് ബര്‍ദ്വാന്‍ സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന ഗുരുതര ആരോപണവും ബി ജെ പി അധ്യക്ഷന്‍ ഉന്നയിച്ചു. ബര്‍ദ്വാന്‍ സ്‌ഫോടനത്തില്‍ തൃണമൂല്‍ നേതാക്കള്‍ക്കും പങ്കുണ്ട്. മമതയെ ബംഗാള്‍ മുഖ്യമന്ത്രിയായാണ് ജനങ്ങള്‍ തിരഞ്ഞെടുത്തത്. എന്നാല്‍ അവരിപ്പോള്‍ ബംഗ്ലാദേശ് കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ബംഗാള്‍ ജനത മമതയെ തിരഞ്ഞെടുത്തത്. പക്ഷെ മൂന്നു വര്‍ഷത്തിന് ശേഷവും ബംഗാള്‍ പഴയ അവസ്ഥയില്‍ തന്നെയാണെന്നും ഷാ പറഞ്ഞു.