Connect with us

Kerala

പ്രകാശം ചൊരിയും എല്‍ ഇ ഡി ചിരട്ട റാന്തലുമായി കോഴിക്കോട് എം എം വി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Published

|

Last Updated

തിരൂര്‍: പുതു തലമുറക്ക് റാന്തലിനെ പരിചയപ്പെടുത്താനായി പൊള്ളുന്ന വൈദ്യുതി ചാര്‍ജില്ലാതെ എല്‍ ഇ ഡി റാന്തല്‍ ഒരുക്കി കോഴിക്കോട് എം എം വി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. നാടുകളില്‍ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന പഴയ മണ്ണെണ്ണ വിളക്കിന്റെ രൂപവും മൊബൈല്‍ ചാര്‍ജ് ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാന്‍ പറ്റുന്നതുമായ എല്‍ ഇ ഡി റാന്തലാണ് സംസ്ഥാന വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി എക്‌സ്‌പോ ആന്‍ഡ് കരിയര്‍ ഫെസ്റ്റിലെ ശ്രദ്ധേയ ഇനം.
രണ്ട് മണിക്കൂറിലധികം ചാര്‍ജ് ഈട് നില്‍ക്കുന്ന വിളക്കില്‍ പ്രകൃതിയുമായി ഇണങ്ങുന്ന ചിരട്ടകൊണ്ടുള്ള പ്രതലവും ഗ്ലാസും ഉപയോഗിച്ചാണ് റാന്തലിന് രൂപകല്‍പ്പന നല്‍കിയിട്ടുള്ളത്. ആന്റി എമര്‍ജന്‍സി എല്‍ ഇ ഡി ലാമ്പ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. റാന്തലിനു പുറമെ ഒരു യൂനിറ്റ് വൈദ്യുതിയില്‍ ആയിരം മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന എല്‍ ഇ ഡി നൈറ്റ് ലാമ്പ്കളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം വ്യത്യസ്ത വര്‍ണങ്ങളിലും വേഗതയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ചിരാത് റിപ്പല്ലര്‍ ഇനത്തിലുള്ള എല്‍ ഇ ഡി ലാംബ് നായ, എലി തുടങ്ങിയ ജീവികളെ വീടുകളില്‍ നിന്നും അകറ്റാന്‍സഹായകമാകുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്. നിര്‍മാണം പൂര്‍ത്തിയാക്കിയ നൂറിലധികം എല്‍ ഇ ഡി റാന്തലുകളാണ് വില്‍പ്പനക്കായി മേളയിലെത്തിച്ചത്. എല്ലാം വിറ്റൊഴിയുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് കോര്‍പറേഷന്‍ അനുവദിച്ച 3000 രൂപ ഫണ്ട് ഉപയോഗിച്ചായിരുന്നു വിദ്യാര്‍ഥികള്‍ നിര്‍മിച്ച വസ്തുക്കള്‍ മാര്‍ക്കറ്റിലെത്തിച്ചത്.

Latest