Connect with us

Oddnews

ബലാത്സംഗ ഭീഷണി മുഴക്കിയവര്‍ക്ക് യുവതിയുടെ എട്ടിന്റെ പണി

Published

|

Last Updated

കാണ്‍ബറെ: തന്നെ കണ്ടാല്‍ ബലാത്സംഗം ചെയ്യുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയ ഞരമ്പുരോഗികള്‍ക്ക് യുവതി എട്ടിന്റെ പണി കൊടുത്തു. ആസ്‌ട്രേലിയന്‍ ഗെയിമിംഗ് ജേര്‍ണലിസ്റ്റായ 21കാരി അലാനാ പിയേഴ്‌സാണ് യുവാക്കളെ കുടുക്കിയത്. തനിക്ക് അശ്ലീല സന്ദേശമയച്ച യുവാക്കളുടെ മാതാപിതാക്കളുടെ വിലാസം തിരഞ്ഞുപിടിച്ച അലാന, തങ്ങളുടെ മക്കളുടെ ലീലാവിലാസങ്ങള്‍ തെളിവ് സഹിതം അവരെ അറിയിക്കുകയായിരുന്നു.

alanaനാല് പേരുടെ അമ്മമാര്‍ക്കാണ് യുവതി മക്കളുടെ മെസ്സേജ് കൈമാറിയത്. ഇവരില്‍ ഒരാള്‍ അതിന് കൃത്യമായി പ്രതികരിക്കുകയും ചെയ്തു. സംഭവത്തില്‍ ഖേദപ്രകടനം നടത്തിയ മാതാവ്, ഇക്കാര്യം മകനോട് അന്വേഷിക്കുമെന്ന് അലാനക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. പക്ഷേ അലാനയുടെ എട്ടിന്റെ പണി ഇവിടെ തീര്‍ന്നില്ല. തനിക്ക് യുവാക്കള്‍ അയച്ച സന്ദേശവും അതിന് താന്‍ നല്‍കിയ പണിയും മാതാപിതാക്കളുടെ മറുപടിയും എല്ലാ അലാന സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്തു. പതിനായിരങ്ങളാണ് നിമിഷങ്ങള്‍ക്കകം തന്നെ അലാനക്ക് പിന്തുണയുമായി എത്തിയത്. എങ്ങനെയുണ്ട് അലാനയുടെ എട്ടിന്റെ പണി?

---- facebook comment plugin here -----

Latest