കെ എസ് ആര്‍ ടി സി പാലക്കാട്ടെ ഷോപ്പിംഗ് കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ള സ്റ്റാന്‍ഡ് വികസന പദ്ധതി ഉപേക്ഷിക്കുന്നു

Posted on: November 29, 2014 1:01 pm | Last updated: November 29, 2014 at 1:01 pm

പാലക്കാട്: കെ എസ് ആര്‍ ടി സി പാലക്കാട്ടെ ഷോപ്പിങ് കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ള സ്റ്റാന്‍ഡ് വികസനപദ്ധതി ഉപേക്ഷിക്കുന്നു.
പകരം കേന്ദ്രത്തില്‍നിന്ന് കിട്ടുന്ന ജെന്റം ഫണ്ട് ഉപയോഗിച്ച് നാമമാത്രമായവികസനം നടത്താനാണ് പദ്ധതി.
കോര്‍പ്പറേഷന്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറപ്പെടുവിച്ചില്ലെങ്കിലും ഇതിനായുള്ളനീക്കം ആരംഭിച്ചു. സ്റ്റാന്‍ഡ് വികസനം കേന്ദ്രഫണ്ട് ഉപയോഗിച്ച് നടത്തി, കെ എസ് ആര്‍ ടി സിയുടെ പദ്ധതിനടത്തിപ്പാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത് .
പാലക്കാട്ടുകാരുടെ ചിരകാല ആഗ്രഹമായിരുന്നു നവീകരിച്ച് സൗകര്യംകൂട്ടിയ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ്. വന്‍നഗരങ്ങളിലേതിനെ വെല്ലുന്ന, ഷോപ്പിങ് കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയുള്ള സ്റ്റാന്‍ഡാണ് വിഭാവനംചെയ്തത്.
ഇതിനായി പഴയകെട്ടിടം പൊളിക്കാനുള്ള ടെന്‍ഡര്‍ വിളിച്ചിരുന്നു. പഴയസ്റ്റാന്‍ഡ് പൊളിക്കുന്നതിനും പുതിയസ്റ്റാന്‍ഡ് നിര്‍മിക്കുന്നതിനും വേണ്ടി സര്‍വീസുകള്‍ സ്‌റ്റേഡിയം സ്റ്റാന്‍ഡിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചുവരികയായിരുന്നു.
പുതിയപദ്ധതിപ്രകാരം നിലവിലുള്ള കെട്ടിടം പൊളിക്കും. എന്നാല്‍ പുതുക്കി നിര്‍മിക്കുന്നത് ജെന്റം ബസ് സര്‍വീസിനുള്ള സൗകര്യം കണക്കിലെടുത്തുള്ള കെട്ട!ിടമായിരിക്കുമെന്നറിയുന്നു.