കിഴക്കോത്ത് സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ പദ്ധതിക്ക് തുടക്കമായി

Posted on: November 29, 2014 9:32 am | Last updated: November 29, 2014 at 9:32 am

കൊടുവളളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഡോ. എം കെ മുനീര്‍ നിര്‍വഹിച്ചു. വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. വാര്‍ഡുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50ഓളം വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനത്തിനും ബോധവത്കരണ ക്ലാസിനും മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ ഡോ. വി സി രവീന്ദ്രന്‍, സൊസൈറ്റി പ്രസിഡന്റ് ഡോ. ഡി കെ പൈ നേതൃത്വം നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ അബ്ദുര്‍റഹ്മാന്‍കുട്ടി റിപ്പോര്‍ട്ടവതരിപ്പിച്ചു. എം എ റസാഖ്, സി ടി ഭരതന്‍, കാരാട്ട് റസാഖ്, പി വി ഷാഹുല്‍ ഹമീദ്, വി കെ കുഞ്ഞായിന്‍കുട്ടി, സി ടി വനജ, എം പി റംല, പി വി നാസര്‍, എം ആലി, വി എം മനോജ്, പി കെ നസീമ , ജമാലുദ്ദീന്‍, കെ വേലായുധന്‍, എം പി ഹുസ്സയിന്‍ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌യു പി നഫീ സ സ്വാഗതവും കെ കെ അബ്ദുര്‍റഹ്മാന്‍ നന്ദിയും പറഞ്ഞു.