മീഡിയ മിഷന്‍- 2014 ഡിസംബര്‍ 13 ന്‌

Posted on: November 29, 2014 1:03 pm | Last updated: November 30, 2014 at 5:47 pm

sys logo-ksd matterകോഴിക്കോട്: എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മീഡിയ മിഷന്‍-2014 ഡിസംബര്‍ 13 ന് നടക്കും. സോഷ്യല്‍ മീഡിയയിലെ ദഅ്‌വാ പ്രവര്‍ത്തകരുടെ വിപുലമായ സംഗമാണ് ‘മീഡിയ മിഷന്‍ 2014’ ലക്ഷ്യമാക്കുന്നത്. ഉച്ചക്ക് രണ്ട് മണിക്ക് സമസ്ത സെന്ററിലെ എക്‌സിക്യൂട്ടീവ് ഹാളില്‍ ആരംഭിക്കുന്ന സംഗമത്തില്‍ സോഷ്യല്‍ മീഡിയയിലെ ദഅ്‌വാ സാധ്യതകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും പ്രാസ്ഥാനിക നേതാക്കളും സോഷ്യല്‍ മീഡിയ ആക്റ്റിവിസ്ടുകളും നേതൃത്വം നല്‍കും.

പുതുസങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി പ്രബോധന രംഗത്ത് നവ തരംഗം സൃഷ്ടിക്കാനുള്ള ഏകോപിച്ച പദ്ധതികള്‍ക്ക് സംഗമം രൂപം നല്‍കും. മീഡിയ മിഷനില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.syskerala.com, www.ssfkeralainfo.com എന്നീ വെബ്‌സൈറ്റുകളില്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് എസ് വൈ എസ് സംസ്ഥാന കാര്യാലയത്തില്‍ നിന്നും അറിയിച്ചു.