Connect with us

National

വിഴിഞ്ഞം കേസ് വേഗം തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: വിഴിഞ്ഞം പദ്ധതിക്കെതിരായ കേസ് എത്രയും വേഗം തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി. കേസിലെ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് അത്ഭുതപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു. പരിസ്ഥിതിയുടെ പേരില്‍ കേസില്‍ അനാവശ്യ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നും നിയമക്കുരുക്കില്‍ കിടക്കുന്നതിനാല്‍ ഈ പദ്ധതിയിലേക്ക് നിക്ഷേപകര്‍ വരാന്‍ മടിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്തമാസം പത്തിന് വീണ്ടും പരിഗണിക്കും. കേസ് നേരത്തെ പരിഗണിച്ചിരുന്ന ഫോറസ്റ്റ് ബെഞ്ചില്‍ നിന്ന് സാധാരണ ബെഞ്ചിലേക്ക് മാറ്റാനും നിര്‍ദേശിച്ചു. വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതിക അനുമതിയും തീരമേഖലാ വിജ്ഞാപനത്തിലെ ഭേദഗതിയും ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികള്‍ പരിഗണിക്കാനുള്ള ദേശീയ ഹരിത െ്രെടബ്യൂണലിന്റെ തീരുമാനത്തിനെതിരായ ഹരജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേരളവും തുറമുഖ അതോറിറ്റിയുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ട്രൈബ്യൂണല്‍ നടപടി അധികാരപരിധി ലംഘിച്ചാണെന്ന് കേരളം ചൂണ്ടിക്കാട്ടി.

ഹരിത ട്രൈബ്യൂണലിലെ പരാതിക്കാരന്‍ പിന്മാറിയെങ്കിലും കേസുമായി മുന്നോട്ടുപോകുമെന്ന് ട്രൈബ്യൂണല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പരിസ്ഥിതി വിഷയത്തിലുള്ള ആശങ്കകള്‍ എല്ലാവര്‍ക്കും ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, വിവിധ തുറകളില്‍ നിന്ന് ഹരജികള്‍ സമര്‍പ്പിക്കപ്പെടുന്നത് ശരിയായ നടപടിയല്ല. ഹരജി നല്‍കുന്ന പലരും കേസുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. കേസില്‍ എത്രയും വേഗം തീര്‍പ്പുണ്ടാക്കും. ജുഡീഷ്യല്‍ റിവ്യൂവിനുള്ള അധികാരമുണ്ടെന്ന വിധിയെയാണ് അത്്ഭുതപ്പെടുത്തുന്നതെന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചത്. മാധ്യമങ്ങളിലൂടെ വിധിയെ പറ്റി മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു പറഞ്ഞു.
വിഴിഞ്ഞം കേസിലെ പരാതിക്കാരനായ മേരി ദാസിനെ ഹരിത ട്രൈബ്യൂണല്‍ നേരത്തെ ഒഴിവാക്കിയിരുന്നു. മേരിദാസിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു ഇത്. പരാതിക്കാരന്‍ പിന്മാറായിലും പരിസ്ഥിതി പ്രധാനവിഷയങ്ങളില്‍ ആവശ്യങ്ങള്‍ പരിഗണിക്കുന്നത് തുടരുമെന്നായിരുന്നു ട്രൈബ്യൂണല്‍ സ്വീകരിച്ച നിലപാട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പാരിസ്ഥിതികാനുമതി തീരുമാനിക്കാന്‍ ട്രിബ്യൂണലിന് അധികാരമില്ലെന്ന തുറമഖ കമ്പനിയുടെ ഹരജി ട്രൈബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബെഞ്ച് തള്ളിയിരുന്നു.
വിഴിഞ്ഞം തുറമുഖപദ്ധതിയുടെ പരിസ്ഥിതി അനുമതിയും തീരദേശ നിയന്ത്രണവിജ്ഞാപനത്തിലെ ഭേദഗതിയും ചോദ്യംചെയ്തുള്ള ഹരജികള്‍ പരിഗണിക്കാന്‍ അധികാരമുണ്ടെന്ന ദേശീയ ഹരിത െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. ട്രൈബ്യൂണലിന്റെ അഞ്ചംഗബെഞ്ചിന്റെ ഉത്തരവുകള്‍ സ്‌റ്റേ ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഒരു വിഷയത്തിലും തീരുമാനമെടുക്കാനാകില്ലെന്നായിരുന്നു അന്ന് സുപ്രീം കോടതി സ്വീകരിച്ച നിലാപാട്.

Latest