നിരോധന സമയത്ത് ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്‌

Posted on: November 28, 2014 11:05 am | Last updated: November 28, 2014 at 11:05 am

വെള്ളമുണ്ട: നിരോധന സമയത്ത് ചീറിപ്പാഞ്ഞ ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്.
വെള്ളമുണ്ട ഗവ.സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി പി എസ് നസ്‌റീന (14) ക്കാണ് പരുക്കേറ്റത്.
ഇന്നലെ രാവിലെ ഒമ്പതുമണിയോടെ തേറ്റമല- വെള്ളമുണ്ട റോഡില്‍ കമ്പിപ്പാലത്ത് വച്ചാണ് അപകടമുണ്ടായത്. നസ്രീനിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌കൂള്‍ സമയത്ത് ടിപ്പര്‍ ലോറികള്‍ക്ക് അധികൃതര്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവകവെക്കാതെ നിരത്തിലിറങ്ങിയ ലോറിയാണ് അപകടം സൃഷ്ടിച്ചത്. അപകടം സൃഷ്ടിച്ച ലോറി വെള്ളമുണ്ട പോലീസ് കസ്റ്റഡിയിലെടുത്തു.