തൊഴിലുറപ്പ് തൊഴിലാളികള്‍ ധര്‍ണ്ണനടത്തി

Posted on: November 28, 2014 12:58 am | Last updated: November 27, 2014 at 10:59 pm

വടക്കഞ്ചേരി: തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി. വടക്കഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സി പി എം സംസ്ഥാന കമ്മിറ്റിയംഗം സി ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാചന്ദ്രന്‍ അധ്യക്ഷതവഹിച്ചു.
പി ഗംഗാധരന്‍, സി തമ്പു, കെ ഗോവിന്ദന്‍, കെ കുമാരന്‍, എ എം വേണു. ജി വേലുണ്ണി, ഇ കെ ശെല്‍വകുമാരന്‍ പ്രസംഗിച്ചു. കണ്ണമ്പ്രപഞ്ചായത്ത് ഓഫീസിന് മുന്നില്‍ സി പി എം ലോക്കല്‍ സെക്രട്ടറി സി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ വി അബൂബക്കര്‍അധ്യക്ഷത വഹിച്ചു. ടി കണ്ണന്‍, എം കെ സുരേന്ദ്രന്‍, രമണിവിജയന്‍, സി പി ചന്ദ്രന്‍, കെ വി കറുപ്പുണ്ണി, കെ കെ കൃഷ്ണന്‍കുട്ടി, വി ഗംഗാധരന്‍, എ വനജകുമാരി. ലതവിജയന്‍, എം ചെന്താമരാക്ഷന്‍, പി എം മോഹനന്‍ പ്രസംഗിച്ചു. പുതുക്കോട്ടില്‍ യൂനിയന്‍ ഏരിയ സെക്രട്ടറി സി തമ്പു ഉദ്ഘാടനം ചെയ്തു.
എം കെ ചന്ദ്രന്‍അധ്യക്ഷത വഹിച്ചു. എ അയ്യപ്പന്‍, എ കെ സെയതുമുഹമ്മദ്, വി അപ്പു, വി ആര്‍ അജ്ഞലി, സി അപ്പു, എം സി ചെല്ലമണി പ്രസംഗിച്ചു. വണ്ടാഴിയില്‍ സി പി എം ഏരിയാ കമ്മിറ്റിയംഗം വി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ വാസുദേവന്‍ അധ്യക്ഷത വഹിച്ചു. കെ വി കുമാരന്‍, എം കെ ഉണ്ണികൃഷ്ണന്‍, എം രാജേഷ്, പി സി മുഹമ്മദാലി, ആര്‍ ഗംഗാധരന്‍, ആര്‍ മാധവന്‍, സജിനി രാധാകൃഷ്ണന്‍, പി ശശികല പ്രസംഗിച്ചു. കിഴക്കഞ്ചേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. ലളിത‘ായ് അധ്യക്ഷത വഹിച്ചു.എസ് രാധാകൃഷ്ണന്‍, വി രാധാകൃഷ്ണന്‍, പി എം കലാധരന്‍, സി സുദേവന്‍, കെ പി സണ്ണി, ടി വി ശിവദാസ്, സിന്ധുസുദേവന്‍, സുജാത രഘുനാഥന്‍ പ്രസംഗിച്ചു.