നൈജീരിയയില്‍ സ്‌ഫോടനം: 60 മരണം

Posted on: November 27, 2014 10:33 pm | Last updated: November 27, 2014 at 10:33 pm

മൈദുഗുരി: നൈജീരിയയിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ രണ്ട് ബോംബ് സ്‌ഫോടനങ്ങളില്‍ ചുരുങ്ങിയത് 60 പേരെങ്കിലും കൊല്ലപ്പെട്ടു. വടക്ക്കിഴക്കന്‍ നൈജീരിയയിലെ മൈദുഗുരിയിലാണ് സംഭവം. വനിതാ ചാവേറുകളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. ആദ്യത്തെ സ്‌ഫോടനം നടന്ന ഉടന്‍ ജനങ്ങള്‍ സംഭവ സ്ഥലത്ത് തടിച്ചുകൂടിയതിനിടെയാണ് രണ്ടാമത്തെ സ്‌ഫോടനവും നടന്നത്. പോലീസും സുരക്ഷാ സൈനികരും സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബോകോ ഹറാം തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനകളുണ്ട്. മൈദുഗുരി ഇവരുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമാണ്.