ഹോണ്ട ഗോള്‍ഡ് വിംഗ് മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കി

Posted on: November 27, 2014 6:30 pm | Last updated: November 27, 2014 at 6:30 pm

honda gold wingഹോണ്ടയുടെ പുതിയ ഫഌഗ്ഷിപ്പ് മോട്ടോര്‍ സൈക്കിളായ ഗോള്‍ഡ് വിംഗ് ജി എല്‍ 1800 ഇന്ത്യയില്‍ പുറത്തിറക്കി. ഗോള്‍ഡ് വിംഗ് ഓഡിയോ കംഫര്‍ട്ട്, ഗോള്‍ഡ് വിംഗ് എയര്‍ബാഗ് എന്നീ രണ്ട് വേരിയന്റുകള്‍ ഹോണ്ട പുറത്തിറക്കിയിട്ടുണ്ട്.

ഹീറ്റഡ് ഗ്രിപ്‌സ്, സ്വയം ക്രമീകരിക്കാവുന്ന ഹീറ്റഡ് സീറ്റുകള്‍ എന്നിവയാണ് ഗോള്‍ഡ് വിംഗ് ഓഡിയോ കംഫര്‍ട്ട് വേരിയന്റിന്റെ പ്രധാന സവിശേഷത. 150 ലിറ്റര്‍ ലെഗ്ഗേജ് സ്‌പേസും മികച്ച സൗണ്ട് സിസ്റ്റവും ഇതിലുണ്ട്.

അപകടമുണ്ടായാല്‍ യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന എയര്‍ബാഗ് തന്നെയാണ് ഗോള്‍ഡ് വിംഗ് എയര്‍ബാഗ് വേരിയന്റിന്റെ പ്രധാന സവിശേഷത. ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റവും ഇലക്ട്രോണിക് റിവേര്‍സ് ഗിയറും ഇരു മോഡലുകളിലുമുണ്ട്.

ഗോള്‍ഡ് വിംഗ് ഓഡിയോ കണ്‍ഫര്‍ട്ട് വേരിയന്റ് ചുവപ്പ്, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്. 28.50 ലക്ഷം രൂപയാണ് ഇതിന് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഗോള്‍ഡ് വിംഗ് എയര്‍ ബാഗ് വേരിയന്റ് വെള്ള നിറത്തില്‍ മാത്രമാണ് ലഭ്യമാവുക. 31.50 ലക്ഷം രൂപയാണ് ഈ വേരിയന്റിന് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.