കാട്ടാക്കടയില്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം

Posted on: November 27, 2014 3:22 pm | Last updated: November 27, 2014 at 11:55 pm

suicide attemptതിരുവനന്തപുരം: കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് പ്രിന്‍സിപ്പലിന്റെ മുറിക്ക് പുറത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ച വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫീസടക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കാരണം.
ഫീസടക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി നിരന്തരം പ്രിന്‍സിപ്പലിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടാകാത്തതാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്നാണ് നിഗമനം. കോളേജിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.