സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തുടക്കമായി

Posted on: November 27, 2014 2:30 pm | Last updated: November 27, 2014 at 11:55 pm

25mpm-Tirur-herscienceതിരൂര്‍: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തിരൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാനായി വന്‍ജനമാണ് എത്തിയത്. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രത്യേകം തയ്യാറാക്കിയ ബോര്‍ഡില്‍ വിദ്യാഭ്യാസ മന്ത്രി ലായനി തെളിച്ചപ്പോള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം എന്ന് തെളിഞ്ഞു. കോഴിക്കോട് റിജ്യണല്‍ സയന്‍സ് ആന്റ് ടെക്‌നോളജീസിലെ വിദഗ്ധരാണ് ബോര്‍ഡ് തയ്യാറാക്കിയത്.
നാലു ദിവസം നീണ്ടുനില്‍ക്കുന്ന ശാസ്‌ത്രോത്സവത്തിന് പത്ത മിനിറ്റ് നീണ്ട സ്വാഗത ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കമായി. ശാസ്ത്രമേളയുടെ പേര് ശാസ്‌ത്രോത്സവം എന്നാക്കിയ ശേഷമുള്ള ആദ്യ മേളയാണ് തിരൂരില്‍ നടക്കുന്നത്.