സെക്രട്ടേറിയറ്റിന് മുന്നില്‍ യുവാക്കളുടെ ആത്മഹത്യാ ശ്രമം

Posted on: November 27, 2014 2:03 pm | Last updated: November 27, 2014 at 11:54 pm

kerala-secretariatതിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മൂന്ന് യുവാക്കളുടെ ആത്മഹത്യാ ശ്രമം. പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരാണ് ആത്മഹത്യാഭീഷണി മുഴക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലുള്ള അഞ്ച് നില കെട്ടിടത്തില്‍ കയറി നിന്നാണ് ആത്മഹത്യാ ഭീഷണി. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ കമാന്റര്‍ (ഐബിസി) വിങ്ങിലേക്കുള്ള നിയമനം നിഷേധിക്കുന്നു എന്ന് ആരോപിച്ചാണ് ആത്മഹത്യഭീഷണി. നിയമന കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിയമനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ഡിസംബറിലാണ് കാലാവധി അവസാനിക്കുന്നത്.