ഇഹ്‌യാഉസ്സുന്ന: വിളവെടുപ്പ് നടത്തി

Posted on: November 27, 2014 10:54 am | Last updated: November 27, 2014 at 10:54 am

ഒറ്റപ്പാലം: മര്‍ക്‌സ് വിദ്യാര്‍ഥി സംഘടനയായ ഇഹ് യാഉസ്സുന്ന സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ കൃഷി വിളവെടുപ്പ് നടത്തി.പ്രകൃതി സ്‌നേഹവും പഴയകാല കൃഷി രീതികളും വിദ്യാര്‍ഥികളില്‍ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധകൃഷികള്‍ ചെയ്യാന്‍ തയ്യാറായത്.
വെണ്ട, മുളക്, കപ്പ, പയര്‍, മഞ്ഞള്‍, വാഴ, തെങ്ങ് വിവിധ കൃഷികളാണ് നടത്തി കൊണ്ടിരിക്കുന്നത്. കൃഷികള്‍ക്ക് ജൈവവളമാണ് ഉപയോഗിച്ചത്. വിളവെടുപ്പ് സയ്യിദ് തഖ് യുദ്ധീന്‍ തങ്ങള്‍, ഉസതാദുമാരായ എന്‍ കെ സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, എം വി സിദ്ദീഖ് സഖാഫി, സുലൈമാന്‍ചുണ്ടമ്പറ്റ, ഹാഫിള് ഷാജഹാന്‍ മുസ് ലിയാര്‍, സെക്രട്ടറി ഹാഫിള് റശീദ് നേതൃത്വം നല്‍കി.