Connect with us

National

മേഘാലയയിലെ തീവ്രവാദി നേതാവ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

Published

|

Last Updated

ഷില്ലോംഗ്: മൂന്ന് മാസം മുമ്പ് മേഘാലയയിലെ പോലീസ് ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ട കൊടും തീവ്രവാദിയായ വില്യം എ സാംഗ്മയെ സഹായിക്കൊപ്പം തമിഴ്‌നാട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. നാഗ തീവ്രവാദി സംഘടനയായ അച്ചിക് നാഷനല്‍ കൊ ഓപറേറ്റീവ് ആര്‍മി (എ എന്‍ സി എ)യുടെ കമാന്‍ഡര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാളെ തിരുപ്പൂര്‍ ജില്ലയിലെ ചിനിക്കറയില്‍ വെച്ച് ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വക്താവ് പറഞ്ഞു.
രഹസ്യവിവരം ലഭിച്ചതനുസരിച്ച് തിരുപ്പൂര്‍ ജില്ലാ പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക സംഘം സാംഗ്മയേയും സഹായിയായ അലാസ് ആര്‍ സാംഗ്മയേയും പിടികൂടിയത്. റെഡിമെയ്ഡ് വസ്ത്ര നിര്‍മാണ ഫാക്ടറി തൊഴിലാളിയാണ് അലാസ്. മെന്‍ഡിപത്തര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് വില്യം രക്ഷപ്പെട്ടത്. രണ്ട് പേരെയും ഇന്നലെ ഗാരൊ ഹില്‍സില്‍ എത്തിച്ചു.
തന്റെ ആറ് വയസ്സ് പ്രായമുള്ള മകനെ കൊന്ന കേസില്‍ അലാസിനെ പോലീസ് തിരഞ്ഞ് വരികയായിരുന്നു. വില്യമിന്റെ മറ്റൊരു ഉറ്റ സഹപ്രവര്‍ത്തകനായ സഞ്ജീവ് റോയിയെ തിങ്കളാഴ്ച ലോവര്‍ ബാബുപാരയിലെ തുറയില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. 31,745 രൂപയും അഞ്ച് മൊബൈല്‍ ഫോണുകളും ചില രേഖകളും ഇയാളില്‍ നിന്ന് പിടികൂടിയതായി പോലീസ് പറഞ്ഞു.

Latest