മെക്‌സിക്കോയില്‍ പ്രസിഡന്റ് ഇടപെടുന്നു

Posted on: November 27, 2014 4:25 am | Last updated: November 26, 2014 at 10:26 pm

mexico presidentമെക്‌സിക്കോ സിറ്റി : മെക്‌സിക്കോയില്‍ രണ്ട് മാസം മുമ്പ് കാണാതായ 43 വിദ്യാര്‍ഥികളെ ഇനിയും കണ്ടെത്താന്‍ കഴിയാത്തതില്‍ രാജ്യവ്യാപകമായ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് പ്രശ്‌നത്തിലിടപെടാന്‍ നിര്‍ബന്ധിതനാകുന്നു. രണ്ട് വര്‍ഷമായി ഭരണത്തിലിരിക്കുന്ന പ്രസിഡന്റ് എന്റിക്യു പെന നീറ്റോ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനരഹിതമായ നീതിന്യായ സംവിധാനത്തെ കൈകാര്യം ചെയ്യാന്‍ പുതിയ തന്ത്രം ആവിഷ്‌കരിക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഗുരേറോ സംസ്ഥാനത്തുനിന്നുള്ള 43 വിദ്യാര്‍ഥികളെ പിടികൂടിയ പോലീസ് ഇവരെ മയുക്കുമരുന്ന് മാഫിയക്ക് കൈമാറുകയായിരുന്നു. വിദ്യാര്‍ഥികളെ തങ്ങള്‍ കൊലപ്പെടുത്തിയതായി സംഘാംഗങ്ങള്‍ പിന്നീട് പറഞ്ഞിരുന്നു.