വിമാനം മഞ്ഞിലുറഞ്ഞു; യാത്രക്കാര്‍ തള്ളി സ്റ്റാര്‍ട്ടാക്കി

Posted on: November 26, 2014 7:53 pm | Last updated: November 26, 2014 at 8:02 pm

Russia plane

മോസ്‌കോ: വാഹനങ്ങള്‍ സ്റ്റാര്‍ട്ടാകാന്‍ മടിച്ചാല്‍ തള്ളി സ്റ്റാര്‍ട്ടാക്കല്‍ പതിവാണ്. എന്നാല്‍ ഒരു വിമാനം യാത്രക്കാര്‍ എല്ലാവരും കൂടി തള്ളി സ്റ്റാര്‍ട്ടാക്കുന്നത് ഇതാദ്യമായിരിക്കും. റഷ്യന്‍ തലസ്ഥാനമായ മോസ്‌ക്കോയില്‍ ചൊവ്വാഴ്ചയാണ് സംഭവം. മഞ്ഞുപാളികളില്‍ കുടുങ്ങിയ വിമാനം യാത്രക്കാര്‍ ഇറങ്ങി തള്ളി റണ്‍വേയിലേക്ക് നീക്കി.

സൗത്തില്‍ നിന്ന് വാര്‍മറിലേക്ക് തൊഴിലാളികളെയുമായി പുറപ്പെട്ട ടി യു 134 ചാര്‍ട്ടേര്‍ഡ് വിമാനമാണ് യാത്രക്കാര്‍ തള്ളിനീക്കിയത്. മൈനസ് 52 ഡിഗ്രി അതിശക്തമായ തണുപ്പില്‍ വിമാനം മഞ്ഞുപാളികളില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ വിമാനത്തിന്റെ ചെയ്‌സിസ് ബെയറിംഗിലെ ഓയില്‍ കട്ടപിടിച്ചു. ഇതോടെ നീങ്ങാതായ വിമാനം യാത്രക്കാര്‍ ഇറങ്ങി തള്ളി റണ്‍വേയിലേക്ക് നീക്കുകയായിരുന്നു. യാത്രക്കാരില്‍ ഒരാള്‍ ഇത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായാണ് ഓടുന്നത്.