നടി ഖുഷ്ബു കോണ്‍ഗ്രസില്‍ ചേര്‍ന്നു

Posted on: November 26, 2014 7:04 pm | Last updated: November 26, 2014 at 7:04 pm

khushboo_mന്യൂഡല്‍ഹി; ദക്ഷിണേന്ത്യന്‍ സിനിമാതാരം ഖുഷ്ബു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ന് വൈകീട്ട് ഖുഷ്ബു കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗന്ധിയുമായും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. ഡി എം കെ നേതാവ് സ്റ്റാലിനുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഡി എം കെ വിടുന്നതിന് ഖുഷ്ബുവിനെ പ്രേരിപ്പിച്ചത്.
ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്ത ഖുഷ്ബു തന്നെ ബ്ലോഗിലൂടെ തള്ളിയതിനു തൊട്ടു പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
2010 മെയ് മുതല്‍ ഡിഎംകെയില്‍ അംഗ്മായിരുന്ന ഖുഷ്ബു ഈ വര്‍ഷം ജൂണിലാണ് പാര്‍ട്ടി വിട്ടത്.