കണ്ണൂരില്‍ പിക്കപ്പ് വാന്‍ പാഞ്ഞുകയറി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

Posted on: November 26, 2014 6:20 pm | Last updated: November 26, 2014 at 6:20 pm

accidenകണ്ണൂര്‍: വളപട്ടണത്ത് ബസ് കാത്തുനിന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ പത്ത് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.വളപട്ടണം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപമുള്ള കടയിലേക്കു പിക്കപ്പ് വാന്‍ പാഞ്ഞുകയറുകയായിരുന്നു. കടമുറി പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.