ലോകത്തിലെ വലിയ പെര്‍ഫ്യൂം ഷോറൂം തുറന്നു

Posted on: November 26, 2014 4:23 pm | Last updated: November 26, 2014 at 4:23 pm

Chief Guest H.H. Sheikh Juma Bin Maktoum Al Maktoum, Member of the Ruling family and Chairman of the SJM Group of companies inaugurating PARFUM MONDE showroomദുബൈ: ലോകത്തിലെ വലിയ പെര്‍ഫ്യൂം ഷോറൂം ദുബൈയില്‍ തുറന്നു. മലയാളിയായ ഡോ. സി ജെ റോയിയുടെ ഉടമസ്ഥതയില്‍ പെര്‍ഫ്യൂം മോണ്ടെയാണ് ദുബൈക്ക് മറ്റൊരു ലോക റിക്കോര്‍ഡ് നേടിക്കൊടുത്തത്. ശൈഖ് ജുമാ ബിന്‍ മക്തൂം അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. അമേരിക്കന്‍ മോഡല്‍ കിം കര്‍ദാശിയാന്‍ മുഖ്യാതിഥി ആയിരുന്നു. അവരുടെ പേരിലുള്ള പെര്‍ഫ്യൂം ബ്രാന്‍ഡ് അവതരിപ്പിക്കപ്പെട്ടു.
20,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ശൈഖ് സായിദ് റോഡില്‍ ഷോറൂം. കോണ്‍ഫിഡന്റ് ഗ്രൂപ്പിനു കീഴിലാണിത്. സുഗന്ധ ദ്രവ്യങ്ങള്‍ അഭിരുചിക്കനുസരിച്ച് തയ്യാറാക്കി നല്‍കുന്ന സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഡോ. സി ജെ റോയി പറഞ്ഞു.
മൂന്നു കോടി ദിര്‍ഹമാണ് ചെലവു ചെയ്തിരിക്കുന്നത്. ലോകത്തിലെ മികച്ച ബ്രാന്‍ഡുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.