സമൂഹത്തിലെ തിന്മകള്‍ക്കെതിരെയും ജീര്‍ണതക്കെതിരെയും പോരാടണം: കൊമ്പം

Posted on: November 26, 2014 12:11 pm | Last updated: November 26, 2014 at 12:11 pm

പാലക്കാട്: സമൂഹത്തിലെ ജീര്‍ണതക്കെതിരെയും തിന്മകള്‍ക്കെതിരെയും മതപണ്ഡിതന്‍മാര്‍ ജാഗ്രതപാലിക്കണമെന്ന് സമസത് ജില്ലാ പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ പറഞ്ഞു.
സമര്‍പ്പിത യൗവനം,സാര്‍ഥകമുേറ്റം പ്രമേയത്തില്‍ എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന എസ് ജെ എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ നന്മയിലേക്ക് നയിക്കുന്നതിനും യുവതവമുറയെ നേര്‍ വഴിയിലേക്ക് നയിക്കുന്നതിനും മുഅല്ലിംകളുടെ പങ്ക് വലുതാണെന്നും അദ്ദേഹംകൂട്ടിചേര്‍ത്തു. എസ് ജെ എം ജില്ലാ പ്രസിഡന്റ് യു എ മുബാറക് സഖാഫിയുടെ അധ്യക്ഷത വഹിച്ചു.എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കുറ്റമ്പാറ അബ്ദുല്‍റഹ് മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി.എം വി സിദ്ദീഖ്‌സഖാഫി വിഷയാവതരണം നടത്തി.
ഹനഫി ജമാഅത്തുല്‍ ജില്ലാ സെക്രട്ടറി പി എസ് ഉമര്‍ ഖത്താബ് ഇംദാദി, ബശീര്‍അഹമ്മദ് ഇംദാദി, കെ എസ് തങ്ങള്‍ പഴമ്പാലക്കോട്, കെ ഉണ്ണീന്‍കുട്ടി സഖാഫി, ടി പി എം കുട്ടി മുസ് ലിയാര്‍,അബ്ദുല്‍ ജലീല്‍ സഅദി, കബീര്‍ വെണ്ണക്കര, അശറഫ് മമ്പാട്, തൗഫീഖ് അല്‍ഹസനി, ശാഹുല്‍ ഹമീദ് പ്രസംഗിച്ചു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി സമാപന സന്ദേശം നല്‍കി.
സുലൈമാന്‍ ചുണ്ടമ്പറ്റ സ്വാഗതവും സുബൈര്‍ ദാരിമി നന്ദിയും പറഞ്ഞു. സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പ്രകടനത്തിന് അബൂബക്കര്‍ അവണക്കുന്ന്, ശിഹാബ് സഖാഫി, മുഹമ്മദാലി സഖാഫി മഠത്തിപ്പറമ്പ്, ശുഹൈബ് മുസ് ലിയാര്‍, മുജീബ് റഹ് മാന്‍ സഖാഫി, നാസര്‍ മുസ് ലിയാര്‍ പരപ്പന എന്നിവര്‍ നേതൃത്വം നല്‍കി