Connect with us

Kozhikode

കുന്നുമ്മലില്‍ പുഴയോര സംരക്ഷണ പരിപാടി

Published

|

Last Updated

കുറ്റിയാടി: കുന്നുമ്മല്‍ ബ്ലോക്കിലെ ഈ വര്‍ഷത്തെ പുഴയോര സംരക്ഷണ പ്രവൃത്തികള്‍ക്ക് ശില്‍പ്പശാലയോടെ തുടക്കം കുറിച്ചു.
കുറ്റിയാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത നടേമ്മല്‍ ഉദ്ഘാടനം ചെയ്തു. കുറ്റിയാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ നഫീസ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച പുഴയോര സംരക്ഷമ പ്രവൃത്തികള്‍ ബ്ലോക്ക് പരിധിയിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് കുറ്റിയാടി പഞ്ചായത്ത് കോഴിക്കോട് ജില്ലാ വനം വകുപ്പും സംയുക്തമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.
വനം വകുപ്പ് നല്‍കുന്ന മുളന്തൈകള്‍ വെച്ചുപിടിപ്പിച്ച് വേലി കെട്ടി സംരക്ഷിക്കുന്ന കുറ്റിയാടി പുഴയോരം ക്യാമ്പംഗങ്ങള്‍ കൂട്ടമായി സന്ദര്‍ശിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് പുഴയോര വനവത്കരണം.
ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ കെ പി ഉദയകുമാര്‍, സംസ്ഥാന കയര്‍ കോര്‍പറേഷന്‍ ബിസ്‌നസ് പ്രസന്റീവ് ഗോപി വി എ ക്ലാസെടുത്തു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സ്വാഗതവും പി പി അബ്ദുസ്സലാം നന്ദിയും പറഞ്ഞു.