പക്ഷിപ്പനി: പരിഭ്രാന്തിവേണ്ടെന്ന് രമേശ് ചെന്നിത്തല

Posted on: November 25, 2014 7:11 pm | Last updated: November 25, 2014 at 7:22 pm

ramesh chennithalaആലപ്പുഴ:പക്ഷിപ്പനിയില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രോഗബാധയുള്ള പ്രദേശങ്ങളില്‍ പക്ഷികളെ നാളെ കൊന്നൊടുക്കുമെന്നും  ചെന്നിത്തല പറഞ്ഞു. ആലപ്പുഴയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. ഇതിനായി 200 അംഗ ദ്രുത കര്‍മസേനയെ നിയോഗിക്കാനും തീരുമാനിച്ചു. പക്ഷിപ്പനി സംബന്ധിച്ച് മൃഗഡോക്ടര്‍മാര്‍ ദിവസേന റിപ്പോര്‍ട്ട് നല്‍കാനും പ്രദേശങ്ങളില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനിച്ചു.