പക്ഷിപ്പനി: കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും:കേന്ദ്ര കൃഷിമന്ത്രി

Posted on: November 25, 2014 7:03 pm | Last updated: November 25, 2014 at 7:03 pm

radha-mohan-singh1ന്യൂഡല്‍ഹി: പക്ഷിപ്പനി മൂലം താറാവ് ചത്ത കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുമെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ്. കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന്‌ശേഷം കൂടുതല്‍ ധന സഹായം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും രാധാ മോഹന്‍ സിംഗ് പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച എം പി മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാധാ മോഹന്‍ സിംഗ് ഇക്കാര്യം അറിയിച്ചത്.