പരുക്കേറ്റ ഓസീസ് ക്രിക്കറ്റ് താരം ഫില്‍ ഹ്യൂഗ്‌സിന്റെ നില ഗുരുതരം

Posted on: November 25, 2014 4:53 pm | Last updated: November 26, 2014 at 11:58 pm
PHIL HUGES AT GROUND2
മത്സരത്തിനിടെ പരുക്കേറ്റ് കുഴഞ്ഞുവീണ ഫില്‍ ഹ്യൂഗ്സിനെ സഹതാരങ്ങളും അമ്പയറും ചേര്‍ന്ന് പരിചരിക്കുന്നു

PHIL HUGESസിഡ്‌നി: ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ ബോള്‍ തലയിലിടിച്ച് പരുക്കേറ്റ ഓസ്‌ട്രേലിയന്‍ താരം ഫില്‍ ഹ്യൂഗ്‌സിന്റെ നില അതീവഗുരുതരം. അപകടം പറ്റിയ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച ഹ്യൂഗ്‌സിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിനിടെ ന്യൂ സൗത്ത് വെയ്ല്‍സ് താരം സീന്‍ അബോട്ട് എറിഞ്ഞ ബൗണ്‍സര്‍ ഫില്‍ ഹ്യൂൂഗ്‌സിന്റെ തലയില്‍ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ കുഴഞ്ഞുവീണ താരത്തെ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലേക്ക് മാറ്റി. 63 റണ്‍സെടുത്ത് ബാറ്റിംഗ് തുടരുന്നതിനിടെയായിരുന്നു ദുരന്തം.