വിക്‌ടോറിയക്ക് നഷ്ടമായത് സ്വന്തം കവയിത്രിയെ

Posted on: November 25, 2014 11:32 am | Last updated: November 25, 2014 at 11:32 am

പാലക്കാട്: നല്ലൊരു വായനക്കാരിയാണെന്ന് ലൈബ്രറിയന്‍മാരും കൂട്ടുകാരും വിലയിരുത്തുന്ന വിനീതയുടെ അപകടം പറഞ്ഞാല്‍ തീരാത്തതാണ്.
വിവിധ വിഷയങ്ങളെറിച്ച് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്ന വിനീത വിക്‌ടോറിയ കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ റാങ്ക് സ്വപ്‌നമായിരുന്നു. കഴിഞ്ഞ ദിവസം കോളജിലെ എക്‌ണോമിക്‌സ് വിഭാഗം സംഘടിപ്പിച്ച നാഷണല്‍ സെമിനാറില്‍ അവതരിപ്പിച്ച ആദ്യ പ്രബന്ധം വിനീതയുടേതായിരുന്നു.ഇതിന് പുറമെ ഇന്നലെ ഉച്ചക്ക് കോളജില്‍ നടക്കുന്ന ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു വിനീത.
കഴുത്തിലോ കാതിലോ ചമയങ്ങളില്ലാതെ പ്രത്യക്ഷപ്പെടുന്ന വിനീതയെ സംബന്ധിച്ചടത്തോളം ഭംഗിയെന്നത് ആഭരണളുടെ മുഴുപ്പിലല്ല വ്യക്തിയെ അളക്കേണ്ടതെന്നാണ്. ദൈവം തന്ന ശരീരം തന്നെയാണ് ഭംഗി. അതിനെന്തിന് വെറേയൊരലങ്കാരം എന്നതായിരുന്നു പക്ഷം.
അശ്വമേധം പരിപാടിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വിനീതക്ക് സിവില്‍ സര്‍വീസ് മോഹം ഉണ്ടായിരുന്നു. വീനീതയുടെ അതിദാരുണ അന്ത്യം കേട്ടതോടെ ആദ്യം ആര്‍ക്കും വിശ്വസിക്കാനായില്ല. രാവിലെ ധനശാസ്ത്രവിഭാഗം തലവന്‍ മഹേന്ദ്രന്റെ പിറന്നാളായിരുന്നു. അധ്യാപകന് പിറന്നാള്‍ പ്രമാണിച്ച് വിദ്യാര്‍ഥികളോടൊപ്പം കേക്ക് വാങ്ങി മുറിച്ച് സമ്മാനവും നല്‍കിയശേഷമാണ് സ്‌കോളര്‍ഷിപ്പ് വിഷയവുമായി ബന്ധപ്പെട്ട് രേഖകള്‍ ഫോട്ടോ കോപ്പി എടുക്കുന്നതിന് വേണ്ടി സമീപമുള്ള കടയിലേക്ക് പോയത്.
കടയില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് ദുരന്തം. സാമ്പത്തിക ധനശാസ്ത്രത്തിന് പുറമെ എല്ലാവിഷയങ്ങളിലും വിനീതക്ക് അവഗാഹമായി. അറിവായിരുന്നു.സാഹിത്യവും വിനീതക്ക് പ്രിയങ്കരമാണ്, കോളജ് മാഗസനിനുകളും കവിതകളും കഥകളും എഴുതിയിട്ടുണ്ട്. ക്യമ്പ്‌സിനകത്ത് എല്ലാരംഗത്തും വിനീതയുടെ സജീവ സാന്നിധ്യം മാത്രമല്ല, വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയുമായിരുന്നു.പ്രസരിപ്പോടെ എല്ലായിടത്തും പ്രത്യക്ഷപ്പെട്ട് പ്രശ്‌നപരിഹാരം കണ്ടെത്തുന്ന വീനിതയില്ലാത്ത ക്യമ്പസിനെ ക്കുറിച്ച് ഓര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും ഓര്‍ക്കനാവില്ല.
സാഹിത്യത്തിനും ക്വിസ് മത്സരത്തിലും അവാര്‍ഡുകള്‍ വാങ്ങി കൂട്ടി കേന്ദ്രസര്‍ക്കാറിന്റെ മാനവ വിഭവ മന്ത്രാലയത്തിന്റെ ബാലശ്രീ പുരസ്‌കാരവും വിനീതയെ തേടിയെത്തിയിട്ടുണ്ട്. ചെര്‍പ്പുളശേരി ചളവറ കോത്തളം പറമ്പിലാണ് സ്വന്തം വീടെങ്കിലും പഠന സൗകര്യത്തിനായി പറളി തേനൂരിലുള്ള അമ്മാവനായ സുരേഷ് വീട്ടിലാണ് താമസിക്കുന്നത്.