മുംബൈയില്‍ എം പിയെ യാത്രക്കാര്‍ സെക്കന്‍ഡ് ക്ലാസില്‍ യാത്ര ചെയ്യിച്ചു

Posted on: November 25, 2014 5:46 am | Last updated: November 24, 2014 at 11:47 pm

മുംബൈ: യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിന് നാഷിക് എം പിയെ പാസഞ്ചര്‍ അസോസിയേഷന്‍ നിര്‍ബന്ധിപ്പിച്ച് സെക്കന്‍ഡ് ക്ലാസില്‍ യാത്രി ചെയ്യിച്ചു. ശിവസേന എം പി ഹേമന്ദ് ഗോഡ്‌സെക്കാണ് എ സി കംപാര്‍ട്ട്‌മെന്റ് ഒഴിവാക്കി സെക്കന്‍ഡ് ക്ലാസില്‍ യാത്ര ചെയ്യേണ്ടി വന്നത്. ഇതിലൂടെ 186 കിലോമീറ്റര്‍ ദൂരം വരുന്ന നാഷിക്- മുംബൈ റൂട്ടില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ അദ്ദേഹത്തിനായി. യാത്രാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി നിവേദനങ്ങള്‍ യാത്രക്കാര്‍ സമര്‍പ്പിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടര്‍ന്നാണ് പാസഞ്ചര്‍ അസോസിയേഷന്‍ ഇത്തരമൊരു ‘പ്രായോഗിക’ വഴി കണ്ടത്. നാഷിക്- മുംബൈ റൂട്ടില്‍ 8500 പേരാണ് സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്നത്. ഇവരിലധികവും സര്‍ക്കാര്‍ ജീവനക്കാരാണ്.