ഇറാന്‍ ആണവ ചര്‍ച്ചകള്‍ ജൂലൈയില്‍ പുനരാരംഭിക്കും

Posted on: November 25, 2014 5:39 am | Last updated: November 24, 2014 at 10:42 pm

വിയന്ന: ആണവ വിഷയത്തില്‍ ഇറാനും ലോകശക്തികളും നടത്തിവന്നിരുന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത വട്ട ചര്‍ച്ചകള്‍ 2015 ജൂലൈയില്‍ വീണ്ടും നടത്താന്‍ തീരുമാനം. ആറ് ദിവസമായി ഇറാനും അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെയുള്ള ആറ് ലോക രാജ്യങ്ങളും വിയന്നയില്‍ ചര്‍ച്ച നടത്തിവരികയായിരുന്നു. അവസാന കരാറിലെത്താന്‍ ഇറാന് നല്‍കിയിരുന്ന സമയ പരിധി ഇന്നലെ രാത്രിയോടെ അവസാനിച്ചിരിക്കുകയാണ്. ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യം വെച്ചാണ് ഇറാന്‍ മുന്നോട്ടുപോകുന്നതെന്ന് പാശ്ചാത്യ ലോകങ്ങള്‍ ആരോപിക്കുമ്പോള്‍, രാജ്യത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ മാത്രം ലക്ഷ്യമാക്കിയാണ് തങ്ങള്‍ ആണവ പദ്ധതികളുമായി മുന്നോട്ടുപോകുന്നതെന്ന് ഇറാനും വാദിക്കുന്നു. നിലവില്‍ നിരവധി ഉപരോധങ്ങള്‍ ഇറാനെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപരോധങ്ങളില്‍ ഇളവ് വരുത്തണമെന്ന് ഇറാന്‍ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ