ടിപി കേസ്; പ്രതികള്‍ക്ക് ജയിലില്‍ മര്‍ദനമേറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Posted on: November 24, 2014 8:14 pm | Last updated: November 24, 2014 at 8:14 pm

Viyyur central jailതിരുവനന്തപുരം; ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ ക്രൂരമായ മര്‍ദനമേറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ക്രൂരമായി മര്‍ദിച്ചുവെന്ന പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഡിഐജി ശ്രീജിത്താണ് അന്വേഷണം നടത്തിയത്. പ്രതികള്‍ ആരോപിക്കുന്ന തരത്തിലുള്ള മര്‍ദനമാണ് ഏറ്റിരുന്നെങ്കില്‍ അവസ്ഥ വളെരെ മോശമാകുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.