Connect with us

Gulf

കാര്‍ഷിക സംസ്‌കാരം വളര്‍ത്തും

Published

|

Last Updated

ദുബൈ: പുതു തലമുറ ക്ക് ജൈവ കാര്‍ഷിക സംസ്‌കാരത്തെക്കുറിച്ചുള്ള അറിവ് പകരുന്നതിനും കാര്‍ഷിക സംസ്‌കൃതിയുടെ പുനരുജീവനത്തിനും വേണ്ടി കേരളത്തില്‍ സ്‌കൂള്‍ തുടങ്ങുമെന്ന് പ്രമുഖ ജൈവ കര്‍ഷകനും കേരള ജൈവ കാര്‍ഷിക സമിതി അധ്യക്ഷനുമായ കെ വി ദയാല്‍ അറിയിച്ചു. വയലും വീടും ഫേസ് ബുക്ക് കൂട്ടായ്മ യു എ ഇ ഘടകത്തിന്റെ നേതൃത്വത്തില്‍ ദുബൈയില്‍ നടത്തിയ കുടുംബ കാര്‍ഷിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ ജില്ലകളിലും ജൈവ കാര്‍ഷിക കൂട്ടായ്മകള്‍ സ്ഥാപിക്കുമെന്നും ദയാല്‍ പറഞ്ഞു.വയലും വീടും യു എ ഇ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ സലാം അടിത്തുരുത്തി അധ്യക്ഷത വഹിച്ചു. ജോജോ ചിറമല്‍, സുധീഷ് ഗുരുവായൂര്‍, രാജി ശ്യാംസുന്ദര്‍ പ്രസംഗിച്ചു. ദുബൈ അല്‍ഖൂസ് പോണ്ട് പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ 400 ഓളം പേര്‍ പങ്കെടുത്തു. സൗജന്യ ജൈവ വിത്ത് വള വിതരണവും നടത്തി. വിവരങ്ങള്‍ക്ക്: 050 4287801.