ലാപ്‌ടോപ് വാങ്ങിയതില്‍ ക്രമക്കേട്: 300ഓളം ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം

Posted on: November 24, 2014 10:02 am | Last updated: November 25, 2014 at 12:04 am

high_courtന്യൂഡല്‍ഹി: ലാപ്‌ടോപും കമ്പ്യുട്ടറുകളും വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം. ഡല്‍ഹിയിലെ 300ഓളം കീഴ്‌കോടതി ജഡ്ജിമാര്‍ക്കെതിരെയാണ് അന്വേഷണം.
ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയോഗിച്ച മൂന്നംഗ ജഡ്ജിമാരുടെ സമിതിയാണ് ക്രമക്കേട് പരിശോധിക്കുന്നത്. ജഡ്ജിമാര്‍ക്ക് കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 2013ലാണ് സര്‍ക്കാരും ഹൈക്കോടതിയും ചേര്‍ന്ന് ഫണ്ട് അനുവദിച്ചത്. 1.10 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാല്‍ ചില ജഡ്ജിമാര്‍ ടിവിയുള്‍പ്പെടെയുള്ള മറ്റുപല ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങിയതായാണ് വിജിലന്‍സ് കണ്ടെത്തിയത്. ഇതോടെയാണ് ചീഫ് ജസ്റ്റിസ് അന്വേഷണത്തിനായി ജഡ്ജിമാരെ നിയോഗിച്ചത്. കുറ്റം തെളിയുകയാണെങ്കില്‍ ജഡ്ജിമാര്‍ സ്ഥാനം ഒഴിയേണ്ടിവരും.