ഒട്ടുമ്മല്‍ ബീച്ച് റോഡില്‍ മുജാഹിദ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; രണ്ട് പേര്‍ക്ക് പരുക്ക്

Posted on: November 24, 2014 10:08 am | Last updated: November 24, 2014 at 10:08 am

പരപ്പനങ്ങാടി: ഒട്ടുമ്മല്‍ ബീച്ച് മുജാഹിദ് ഔദ്യോഗിക വിഭാഗം പ്രവര്‍ത്തകര്‍ വീണ്ടും ഏറ്റുമുട്ടി. രണ്ട് പേര്‍ക്ക് പരുക്ക്. ഇന്നലെ രണ്ട് തവണകളായിട്ടാണ് ഏറ്റുമുട്ടലുകളുണ്ടായത്.
രാവിലെ സ്വകാര്യ വ്യക്തിയുടെ ചായക്കടയില്‍ നടന്ന വാക്കുതര്‍ക്കവും തുടര്‍ന്ന് വൈകീട്ട് ബീച്ച് റോഡില്‍ വെച്ചുമാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. രാവിലത്തെ ഏറ്റുമുട്ടലില്‍ കിണറ്റിങ്ങല്‍ അബ്ദുല്ല (53)ക്ക് തലക്ക് പരുക്കേറ്റു. ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ചേക്കാലി ശക്കീറി(36)നെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച മുജാഹിദ് പള്ളിയില്‍ ജുമുഅ നിസ്‌കാരത്തിന് ശേഷമുണ്ടായ അക്രമത്തിന്റെ തുടര്‍ച്ചയാണ് ഇന്നലെ അരങ്ങേറിയത്.
കാലങ്ങളായി ജനറല്‍ ബോഡി യോഗം വിളിക്കാത്തതും സാമ്പത്തിക ക്രമക്കേടും ചൂണ്ടിക്കാട്ടിയതാണ് കൈയേറ്റത്തിലും അക്രമത്തിലും കലാശിച്ചത്.