Connect with us

Kasargod

സ്വഫ്‌വ പടയൊരുക്കത്തിന് ആവേശകരമായ തുടക്കം

Published

|

Last Updated

തൃക്കരിപ്പൂര്‍: എസ് വൈ എസ് 60-ാം വാര്‍ഷിക പദ്ധതികളുടെ ഭാഗമായി രൂപം കൊണ്ട സ്വഫ്‌വ അംഗങ്ങള്‍ക്ക് സോണ്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന പടയൊരുക്കം ക്യാമ്പയിന് ആവേശകരമായ തുടക്കം.
സര്‍ക്കിള്‍ ചീഫുമാരുടെ നേതൃത്വത്തില്‍ നാല് സര്‍ക്കിളുകളില്‍ നിന്ന് എത്തിയ 33 വീതം സ്വഫ്‌വ അംഗങ്ങള്‍ തൃക്കരിപ്പൂര്‍ മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഗമിച്ചു. പദ്ധതി പ്രായോഗിക ചര്‍ച്ചകള്‍ക്കു പുറമെ ആക്ഷന്‍ പ്ലാന്‍ സെഷന്‍ കൂടി അവതരിപ്പിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ സമര്‍പിത യൗവനത്തിന് സജ്ജരായി.
സമര്‍പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സ്വഫ്‌വ അംഗങ്ങള്‍ക്കായി സര്‍ക്കിള്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന ഇഖ്ദാം ക്യാമ്പുകള്‍ക്കുള്ള പ്രഖ്യാപനത്തോടെയാണ് പടയൊരുക്കം സമാപിച്ചത്. തൃക്കരിപ്പൂര്‍ സോണ്‍ പ്രസിഡന്റ് എം ടി പി മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് ത്വയ്യിബുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സംസ്‌കാരം, ആത്മീയം, ആക്ഷന്‍ പ്ലാന്‍ എന്നീ സെഷനുകളിലായി നടന്ന ക്യാമ്പില്‍ മുജമ്മഅ് ദഅ്‌വ കോളജ് പ്രിന്‍സിപ്പല്‍ സ്വാദിഖ് അഹ്‌സനി, എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ വിഷയാവതരണം നടത്തി.
സ്വഫ്‌വ അംഗങ്ങളുടെ ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് ജില്ലാ സംഘടനാ കാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, സോണ്‍ സ്വഫ്‌വ ചീഫ് ഹുസൈന്‍ സഖാഫി ആയിറ്റി, എ ബി അബ്ദുല്ല മാസ്റ്റര്‍, അബ്ദുന്നാസര്‍ അമാനി, സ്വദഖത്തുല്ലാഹ്, മുഹ്‌യിദ്ദീന്‍ മൗലവി സംബന്ധിച്ചു. ടി പി നൗഷാദ് മാസ്റ്റര്‍ സ്വാഗതവും ഇ കെ അബൂബക്കര്‍ നന്ദിയും പറഞ്ഞു.
അസ്മാഉല്‍ ഹുസ്‌നാ പാരായണത്തോടെ സമാപിച്ച പടയൊരുക്കം ക്യാമ്പിലെ പ്രതിനിധികള്‍ പുതിയൊരു ജീവിത സമര്‍പ്പണത്തിനുള്ള തയ്യാറെടുപ്പോടെയാണ് പിരിഞ്ഞത്.