കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ തുടരുമെന്ന് ശിവസേന

Posted on: November 23, 2014 9:19 pm | Last updated: November 23, 2014 at 9:19 pm

bjp-shivsenaമുംബൈ: മഹാരാഷ്ട്രയില്‍ ബി ജെ പിയുമായി തര്‍ക്കമുണ്ടെങ്കിലും കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ തുടരുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ അജണ്ടകളെ ശിവസേന പിന്തുണക്കും. അതേസമയം ബി ജെ പിയും ശിവസേനയും തമ്മില്‍ എന്തെങ്കിലും ചര്‍ച്ച നടന്നതായി അറിവില്ലെന്നും മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ശിവസേന പ്രതിപക്ഷത്തിരിക്കുമെന്നും റൗട്ട് പറഞ്ഞു.

ശീതകാല സമ്മേളനത്തിന് മുമ്പുള്ള മന്ത്രിസഭാ വികസനത്തില്‍ ശിവസേന പ്രതിനിധികളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് ബി ജെ പി നേതാവും മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞിരുന്നു.