പലിശ നിരക്ക് കുറക്കണമെന്ന് അരുണ്‍ ജയ്റ്റ്‌ലി

Posted on: November 23, 2014 6:27 pm | Last updated: November 24, 2014 at 12:05 am

arun jaitleyന്യൂഡല്‍ഹി: രാജ്യത്ത് പലിശ നിരക്കുകള്‍ കുറക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് വികസനം ഉണ്ടാകുന്നതിന് മൂലധനം കുറഞ്ഞ ചിലവില്‍ ലഭ്യമാകണം. ഇതിനായുള്ള അവസരമൊരുക്കണമെന്ന ആവശ്യമാണ് ജയ്റ്റ്‌ലി ഉന്നയിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നും ഇതിനായുളള നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

ഡിസംബര്‍ രണ്ടിനാണ് റിസര്‍വ് ബാങ്ക് അടുത്ത വായ്പാനയം പ്രഖ്യാപിക്കുക. കഴിഞ്ഞ പത്തുമാസമായി റിസര്‍വ് ബാങ്ക് വായ്പാനയത്തില്‍ മാറ്റം വരുത്തിയിട്ടില്ല.