മോദി തന്റെ പദ്ധതികള്‍ അനുകരിക്കുകയാണെന്ന് മുലായം സിംഗ്

Posted on: November 23, 2014 6:04 pm | Last updated: November 23, 2014 at 6:04 pm

mulayamലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്ന പല പദ്ധതികളും തന്റെ പദ്ധതികളാണെന്ന് എസ് പി നേതാവ് മുലായം സിംഗ് യാദവ്. ഗ്രാമങ്ങളെ ദത്തെടുക്കുന്നതും ശുചി മുറികള്‍ നിര്‍മിക്കുന്നതും തന്റെ പദ്ധതികളില്‍ നിന്ന് മോദി അനുകരിക്കുകയാണ്. ഈ രണ്ട് പദ്ധതികളും 1990ല്‍ താന്‍ നടപ്പാക്കിയവയാണ്.

മാലിന്യം നീക്കം ചെയ്യുന്നതിനെ കുറിച്ച് മോദി സംസാരിക്കുന്നു. ആദ്യം ദാരിദ്ര്യം ഇല്ലാതാക്കുകയാണ് വേണ്ടത്. ദാരിദ്ര്യം ഇല്ലാതാക്കിയാല്‍ മാലിന്യവും ഇല്ലാതാകുമെന്ന് മുലായം പറഞ്ഞു. പാര്‍ട്ടി നേതാക്കളോടും എം എല്‍ എമാരോടും രണ്ട് ഗ്രാമങ്ങളെങ്കിലും ദത്തെടുക്കാനും അവര്‍ക്ക് വേണ്ടി ജോലി ചെയ്യാനും മുലായം ആവശ്യപ്പെട്ടു.