ഷാര്‍ജയില്‍ സ്‌പോട്‌സ് കാറുകള്‍ക്ക് പുതിയ നമ്പര്‍ പ്ലേറ്റ്

Posted on: November 23, 2014 5:41 pm | Last updated: November 23, 2014 at 5:41 pm

ഷാര്‍ജ: സ്‌പോട്‌സ് കാറുകള്‍ക്ക് പുതിയ നമ്പര്‍ പ്ലേറ്റ് നടപ്പാക്കാന്‍ ഷാര്‍ജ ഒരുങ്ങുന്നു. നിലവിലെ വലിയ നമ്പര്‍ പ്ലേറ്റുകള്‍ക്ക് പകരമായി ചെറിയവ നടപ്പാക്കാനാണ് അധികൃതര്‍ നീക്കമാരംഭിച്ചിരിക്കുന്നത്.
ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ക്ക് യു എ ഇ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നു അനുമതിയായിട്ടുണ്ടെന്ന് ഷാര്‍ജ പോലീസ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഹമാദ് അബ്ദുല്ല അല്‍ ഹെലോ വ്യക്തമാക്കി. പുതിയ നമ്പര്‍ പ്ലേറ്റുകള്‍ക്ക് 500 ദിര്‍ഹമായിരിക്കും ഫീസെന്നും അദ്ദേഹം പറഞ്ഞു. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ നിലവിലെ ഇത്തരത്തിലുള്ള മുഴുവന്‍ നമ്പര്‍പ്ലേറ്റുകളും പുതിയവക്ക് വഴിമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.