വാവാട് മേഖല വീണ്ടും കുരുതിക്കളമാകുന്നു

Posted on: November 23, 2014 11:32 am | Last updated: November 23, 2014 at 11:32 am

കൊടുവള്ളി: ദേശീയപാതയിലെ വാവാട് ഭാഗത്ത് വാഹനാപകടങ്ങള്‍ പതിവാകുന്നു. വ്യാഴാഴ്ച അര്‍ധരാത്രി രണ്ട് ബൈക്കുകള്‍ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊടുവള്ളി വെണ്ണക്കാട് സ്വദേശിയായ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരും കാല്‍നടക്കാരുമായ നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഒരു മാസത്തിനകം നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. മുമ്പ് വാഹനാപകടങ്ങളും മരണങ്ങളും പതിവായതിനെ തുടര്‍ന്ന് നാട്ടുകാര്‍ അപകടനിവാരണസമിതി രൂപവത്കരിക്കുകയും പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് എം എല്‍ എയും ദേശീയപാത ഉദ്യോഗസ്ഥരും സ്ഥലം പരിശോധിക്കുകയും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിരുന്നു. പിന്നീട് നടപടികളൊന്നും ഉണ്ടായിട്ടില്ല.