Connect with us

Gulf

വാടകയില്‍ ഭയക്കാതെ ജര്‍മന്‍ സ്വദേശിക്ക് നൗകയില്‍ സുഖവാസം

Published

|

Last Updated

അബുദാബി: മാര്‍ട്ടിന്‍ മുള്ളര്‍ കരേറയെ തലസ്ഥാനത്തെ വാടക വര്‍ധനവ് വര്‍ഷങ്ങളായി ബാധിക്കാറില്ല. കാരണം ജര്‍മനിയിലെ മെന്‍ഡന്‍ സ്വദേശിയായ ഈ 52 കാരന്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി കഴിയുന്നത് തന്റെ ആഡംബര നൗകയായ മെന്‍ഡനിലാണ്. അബുദാബി കോര്‍ണിഷ് മേഖലയില്‍ മൂന്നു മുറിയുള്ള ഫഌറ്റിന് 1.8 ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെ വാര്‍ഷിക വാടക ഈടാക്കുമ്പോഴാണ് കോര്‍ണിഷിലെ അബുദാബി ഇന്റര്‍നാഷനല്‍ മറൈന്‍ സ്‌പോട്‌സ് ക്ലബ്ബില്‍ യാതൊരു വ്യഥകളുമില്ലാതെ ഇദ്ദേഹം ജീവിക്കുന്നത്. 15 ലക്ഷം ദിര്‍ഹം വിലവരുന്ന 73 അടി നീളമുള്ള ബോട്ടില്‍ ജീവിതം സന്തോഷകരമാണെന്ന് മാര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മൂന്നു കിടപ്പു മുറികള്‍ക്കൊപ്പം എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുമുള്ളതാണ് മാര്‍ട്ടിന്റെ ഈ നൗക. താമസത്തിനുളള ചെലവ് ഒഴിവാക്കുന്നതിനൊപ്പം അദ്ദേഹത്തിന് ജീവിത മാര്‍ഗം കൂടിയാണിത്. നൗകയില്‍ സവാരിക്കായി എത്തുന്നവരാണ് പ്രധാനമായും ഇദ്ദേഹത്തിന്റെ ഉപഭോക്താക്കള്‍. ദീര്‍ഘകാലത്തെ ആലോചനക്ക് ശേഷമാണ് ബോട്ട് സ്വന്തമാക്കിയതും അതില്‍ താമസം ആരംഭിച്ചതുമെന്ന് മാര്‍ട്ടിന്‍ വെളിപ്പെടുത്തി. തന്റെ ജന്മനാടിന്റെ പേരാണ് നൗകക്കും ഇട്ടിരിക്കുന്നത്. ബോട്ട് വാങ്ങിയ ശേഷം അഞ്ചു ലക്ഷത്തോളം ദിര്‍ഹമാണ് ഇതിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടത്. കോര്‍ണിഷിലെ അബുദാബി ഇന്റര്‍നാഷനല്‍ മറൈന്‍ സ്‌പോട്‌സ് ക്ലബ്ബിലാണ് ആഡംബര നൗകയുടെ ബെര്‍ത്. ചാര്‍ട്ടര്‍ ട്രിപ്പുകള്‍ നടത്തിയാണ് ജീവിതം കഴിക്കുന്നത്.
മറൈന്‍ സ്‌പോട്‌സ് ക്ലബ്ബില്‍ ബോട്ട് നിര്‍ത്തിയിടുന്നതിന് ചതുരശ്രയടിക്ക് 600 ദിര്‍ഹമാണ് വാര്‍ഷിക വാടക. വൈദ്യുതിയും വെള്ളവും ഇന്റര്‍നെറ്റും ഉള്‍പെടെ 50,000 ദിര്‍ഹമാണ് വാര്‍ഷിക ചെലവ്. ഇതേ സൗകര്യമുള്ള ഒരു അപാര്‍ട്‌മെന്റ്‌സ് അബുദാബിയില്‍ സ്വന്തമാക്കണമെങ്കില്‍ 30 മുതല്‍ നാല്‍പതു ലക്ഷം ദിര്‍ഹം വരെ വേണ്ടി വരുമെന്നും ഇദ്ദേഹം പറഞ്ഞു. ആഡംബരത്തോടെ നൗകയില്‍ കഴിയാമെന്നതിനപ്പുറം ഇന്ധന ചെലവിലും നല്ലൊരു തുക മിച്ചംവെക്കാന്‍ സാധിക്കും. യൂറോപ്പിനെ അപേക്ഷിച്ച് ഗള്‍ഫില്‍ ഇന്ധന വില താരതമ്യേന കുറവായതാണ് തനിക്ക് പ്രചോദനമെന്നും മുള്ളര്‍ ഹൃദയം തുറന്നു. കടലില്‍ കഴിയുന്നതിന് ഒരുപാട് ഗുണങ്ങളുണ്ട്. എന്റെ സുഹൃത്തുക്കള്‍ക്ക് പ്രത്യേകിച്ചും അവരുടെ കുട്ടികള്‍ക്ക് ഈ നൗകയില്‍ വരിക ഏറെ അഹ്ലാദകരമായ കാര്യമാണ്. ഒരിക്കല്‍ സുഹൃത്തുക്കളും കുട്ടികളുമായി ലുലു ഐലന്റില്‍ പോകുകയും നിന്തലും ബാര്‍ബക്യു ഉള്‍പെടെയുള്ളവയും ആസ്വദിക്കുകയും ചെയ്തിരുന്നു. അന്ന് 35 പേരാണ് മൊത്തത്തില്‍ ബോട്ടില്‍ സഞ്ചരിച്ചത്. ഈ ആഴ്ചയില്‍ ഫോര്‍മുല വണ്‍ കാറോട്ട മത്സരം നടക്കുന്ന യാസ് ഐലന്റ് സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. യാസ് ഐലന്റിന്‍ നൗകയുമായി പോകാന്‍ സാധിക്കില്ലെന്ന ദുഖത്തിലാണ് മാര്‍ട്ടിന്‍ മുള്ളര്‍. തന്റെ ഉടമസ്ഥതയിലുള്ള നൗകയുടെ വലിപ്പമുള്ളവക്ക് 53,000 ദിര്‍ഹമാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇത് താങ്ങാവുന്ന തുകയല്ല.
കരയില്‍ ജീവിക്കുന്നതിലും എല്ലാ അര്‍ഥത്തിലും ആസ്വാദ്യകരമാണ് ബോട്ടിലെ ജിവിതമെന്നും തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇദ്ദേഹം പറയുന്നു.