‘ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ പരിശീലനം’

Posted on: November 21, 2014 10:45 pm | Last updated: November 21, 2014 at 10:45 pm

അബുദാബി: ജനങ്ങള്‍ക്കു സുരക്ഷിതത്വം നല്‍കുന്നതില്‍ വൈദഗ്ധ്യം നേടാന്‍ ഒരു സംഘം പോലീസുകാര്‍ അമേരിക്കയില്‍ പരിശീലനം നടത്തിയെന്ന് അബുദാബി പോലീസ് സെക്യൂരിറ്റി സപ്പോര്‍ട് ഡിപ്പാര്‍ട്‌മെന്റ് ചെയര്‍മാന്‍ ലെഫ്. കേണല്‍ ഖാലിദ് സഈദ് അല്‍ ശംസി അറിയിച്ചു.
മേജര്‍ മുഹമ്മദ് മുബാറക് മുസബി, ക്യാപ്റ്റന്‍ ഇബ്‌റാഹീം അല്‍ ബുല്‍സ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. യു എ ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരമാണിത്.
റോന്തുചുറ്റല്‍, ആശയ വിനിമയം നടത്തല്‍ തുടങ്ങിയ മേഖലകളിലാണ് പരിശീലനം നേടിയത്.
ഉയര്‍ന്ന കാര്യക്ഷമത കൈവരിക്കാന്‍ പരിശീലനം സഹായകമായെന്നും ഖാലിദ് അല്‍ ശംസി പറഞ്ഞു.