റിപ്പബ്ലിക് ദിനത്തില്‍ ഒബാമ മുഖ്യാതിഥിയാകും

Posted on: November 21, 2014 8:24 pm | Last updated: November 21, 2014 at 9:03 pm

NarendraModi.BarackObama-jpgന്യൂഡല്‍ഹി: 2015 ലെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഔദ്യോഗിക ആഘോഷ പരിപാടികളില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മുഖ്യാതിഥിയാകും. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബാമയ്ക്ക് അയച്ച ക്ഷണം വൈറ്റ് ഹൗസ് സ്വീകരിച്ചതായി സ്ഥിരീകരണം വന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.