നല്ല ഫ്രഷ് തവള ജ്യൂസ് ലഭിക്കുന്ന കൂള്‍ബാര്‍

Posted on: November 21, 2014 7:26 pm | Last updated: November 21, 2014 at 7:26 pm

frog juice shopനമ്മുടെ നാട്ടിലെ കൂള്‍ബാറുകളില്‍ കയറി എന്തൊക്കെ ജ്യൂസുകള്‍ ഉണ്ട് എന്ത് ചോദിച്ചാല്‍ അവര്‍ ഓറഞ്ച്, മുസംബി, ചിക്കു തുടങ്ങി കുറേ പഴങ്ങളുടെ പേരാണ് പറയുക. എന്നാല്‍ പെറുവിലെ പ്രശസ്തമായ ഒരു കൂള്‍ബാറിലെ പ്രധാന ഐറ്റം തവളജ്യൂസ് ആണ്. നല്ല ഫ്രഷ് തവളജ്യൂസ് ആണ് ഇവിടെ വില്‍ക്കുന്നത്.

ജ്യൂസ് ഷോപ്പിലെ അക്വോറിയത്തില്‍ തവളകളെ വളര്‍ത്തുന്നുണ്ട്. ആവശ്യക്കാരെത്തിയാല്‍ തവളയെ പിടിച്ച് കൗണ്ടര്‍ സ്റ്റാന്റില്‍ വെച്ച് അടിച്ചുകൊന്ന് തൊലിയുരിച്ച് മിക്‌സിയിലടിച്ച് ജ്യൂസാക്കും. പെറുവിലെ മാകാ റൂട്ടും, തേനും, ക്യാരറ്റും മേമ്പൊടി ചേര്‍ത്താണ് തവളജ്യൂസ് വില്‍ക്കുന്നത്. കേള്‍ക്കുമ്പോള്‍ നമുക്ക് അറപ്പ് തോന്നുമെങ്കിലും പെറുവില്‍ തവള ജ്യൂസിന് ആവശ്യക്കാരേറെയാണ്.