വൃദ്ധ ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച; പ്രതികള്‍ പിടിയില്‍

Posted on: November 21, 2014 9:56 am | Last updated: November 22, 2014 at 12:47 am

robery-attack.vinsantതൃശൂര്‍: കണിമംഗലത്ത് വൃദ്ധ ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ നാല് പ്രതികള്‍ പിടിയിലായി. അയല്‍വാസിയായ യുവാവും ഭാര്യയും യുവാവിന്റെ രണ്ട് സുഹൃത്തുക്കളുമാണ് പിടിയിലായത്.

കണിമംഗലം കൈതക്കോടന്‍ വീട്ടില്‍ വിന്‍സന്റി (67)ന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മോഷ്ടാക്കളുടെ മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ വിന്‍സന്റ് പിന്നീട് ആശുപത്രിയില്‍ മരിച്ചു. വിന്‍സന്റും ഭാര്യ ലില്ലിയും മാത്രമാണ് ആക്രമണം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. പത്ത് പവന്‍ സ്വര്‍ണവും അമ്പതിനായിരം രൂപയുമാണ് മോഷ്ടാക്കള്‍ അപഹരിച്ചത്.